എനിക്ക് ഇതിഹാസമാകണം: ഉസൈന്‍ ബോള്‍ട്ട്

single-img
3 June 2012

കാലം എന്നെ ഇതിഹാസമെന്നു വാഴ്ത്തണമെന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച സ്പിന്റര്‍ ഉസൈന്‍ ബോള്‍ട്ട്. ഒളിമ്പിക്‌സിനുമുമ്പ് ഉജ്വലഫോമില്‍ തിരിച്ചെത്തിയ ഉസൈന്‍ബോള്‍ട്ട് തന്റെ ഭാവിയെക്കുറിച്ച് വാചാലനായി. എനിക്ക് ഒരുലക്ഷ്യമുണ്ട്. ഇതിഹാസമാകണം. ഇവിടെയും മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനാകും. ലോകം എന്നെ ഉറ്റുനോക്കുകയാണ്. അവരുടെ വിശ്വാസം കാക്കണം- ബോള്‍ട്ട് പറഞ്ഞു. ഒളിമ്പിക്‌സിനുമുന്നോടിയായി ഒസ്ട്രാവയിലും റോമിലും നടന്ന ഡയമണ്ട് ലീഗില്‍ 100 മീറ്ററില്‍ ബോള്‍ട്ടിനായിരുന്നു സ്വര്‍ണം. ഒസ്ട്രാവയില്‍ 10.04 സെക്കന്‍ഡിലാണ് ബോള്‍ട്ട് 100 മീറ്റര്‍ കടന്നതെങ്കില്‍ റോമിലെത്തിയപ്പോള്‍ 9.76 സെക്കന്‍ഡായി പ്രകടനം ഉയര്‍ന്നു. ഇതോടെ ഇത്തവണയും ഒളിമ്പിക്‌സില്‍ ബോള്‍ട്ട് അദ്ഭുതങ്ങള്‍ കാണിക്കുമെന്നു പ്രതീക്ഷിക്കുന്നവരുടെ എണ്ണമേറി. നൂറുമീറ്ററിലും 200 മീറ്ററിലും നിലവിലെ ലോക റിക്കാര്‍ഡ് ബോള്‍ട്ടിന്റെ പേരിലാണ്.