യുഡിഎഫ്‌സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ഇന്ന്

single-img
3 June 2012

യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്നു നാലിന് തിരുവനന്തപുരത്ത് വിജെടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ഷികത്തിന്റെ ഭാഗമായി ഞെരളത്ത് ഹരിഗോവിന്ദന്റെ സോപാനസംഗീതം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, ഉണ്ണിക്കൃഷ്ണ പാക്കനാരും സംഘവും അവതരിപ്പിക്കുന്ന മുളപാടും രാവ്, തൃശൂര്‍ കരിന്തലക്കൂട്ടത്തിന്റെ നാടന്‍കലകള്‍ തുടങ്ങിയ സാംസ്‌കാരിക പരിപാടികളും സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിളിച്ചോതുന്ന ഫോട്ടോ പ്രദര്‍ശനവും ഉണ്ടായിരിക്കും.