നെയ്യാറ്റിന്‍കരയില്‍ വലിയ വിജയം പ്രതീക്ഷിക്കുന്നില്ല; പന്ന്യന്‍

single-img
3 June 2012

നെയ്യാറ്റിന്‍കരയില്‍ തിളക്കമാര്‍ന്ന ജയം എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദപ്രസംഗമാണ് ഇതിനുള്ള മുഖ്യകാരണമെന്നു അദ്ദേഹം പറഞ്ഞു. മലപ്പുറത്തു മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു പന്ന്യന്‍. നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് മുന്നിലുള്ളതു കൊണ്ടാണ് ഇതേക്കുറിച്ചു നേരത്തേ പ്രതികരിക്കാതിരുന്നത്. സിപിഐക്കെതിരേ മണി പറഞ്ഞതിനോടു ഇപ്പോള്‍ പ്രതികരിക്കുന്നില്ല. ഏതു കാര്യത്തിനായാലും മാന്യത വേണം. മാന്യതയില്ലാത്ത പ്രവര്‍ത്തനത്തിനു സിപിഐ ഇല്ല. കമ്യൂണിസ്റ്റുകാരന്റെ മനസ് എപ്പോഴും മനുഷ്യ സ്‌നേഹത്തിന്റേതാണ്. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മുഖത്തു കരിവാരി തേക്കുന്ന പ്രസ്താവനയാണു മണി നടത്തിയത്. കമ്യൂണിസ്റ്റുകാര്‍ക്കു ചേര്‍ന്ന പ്രസ്താവനയല്ല അദ്ദേഹത്തിന്റേതെന്നും പന്ന്യന്‍ പറഞ്ഞു.