മണിക്കെതിരെ നടപടി വേണ്‌ടെന്ന് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി

single-img
3 June 2012

വിവാദ പ്രസംഗത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരെ നടപടി വേണ്‌ടെന്ന് സിപഎം ഇടുക്കി ജില്ലാ കമ്മിറ്റി. ഇടുക്കിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മണി. അതിനാല്‍ മണിയുടെ സംഭാവനകള്‍ വിസ്മരിച്ച് അദ്ദേഹത്തിനെതിരെ നടപടിയെടുക്കരുതെന്നുമുള്ള ജില്ലാ സെക്രട്ടറിയേറ്റ് പ്രമേയം ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. മണിക്കെതിരായ കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.