ശ്രീലങ്കയ്ക്കു ജയം

single-img
3 June 2012

പാക്കിസ്ഥാനെതിരെ നാട്ടില്‍ നടക്കുന്ന ട്വന്റി20 പരമ്പരയില്‍ ആദ്യമത്സരത്തില്‍ ശ്രീലങ്കയ്ക്കു ജയം. ശ്രീലങ്കയുടെ മികച്ച ബാറ്റിംഗ് ബൗളിംഗ് പ്രകടനമാണ് ലങ്കയ്ക്കു ജയം സമ്മാനിച്ചത്. ആദ്യ ട്വന്റി 20യില്‍ 37 റണ്‍സിന്റെ വിജയമാണ് ലങ്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെടുത്തി 132 റണ്‍സ് നേടിയപ്പോള്‍ പാക്കിസ്ഥാന് 95 റണ്‍സെടുക്കാനേ ആയുള്ളു.നുവന്‍ കുലശേഖര, ആഞ്ചലോ മാത്യൂസ്, ലസിത് മലിംഗ, ആദ്യ ട്വന്റി 20 മത്സരം കളിക്കുന്ന സചിത്ര സേനനായകെ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. 32 റണ്‍സ് നേടി പുറത്താകാതെനിന്ന തിസാരെ പെരേരയാണ് മാന്‍ ഓഫ് ദ മാച്ച്. പാക് ഓപ്പണര്‍ അഹമ്മദ് ഷെഹ്ഷാദ് നേടിയ 36 റണ്‍സിനു പുറമേ 19 എക്‌സ്ട്രാ കൂടി ലഭിച്ചതാണ് ശ്രീലങ്കന്‍ സ്‌കോര്‍ അത്രയുമെത്താന്‍ സഹായിച്ചത്. ഷെഹ്ഷാദിനു പുറമേ ഉമര്‍ അക്മലും (12) രണ്ടക്ക സംഖ്യ കണ്ടു. അവസാനത്തെയും രണ്ടാമത്തെയും ട്വന്റി 20 മത്സരം ഇന്ന് നടക്കും.