മണിക്കു നോട്ടീസ് നല്‍കിയതു നിയമപരമായ നടപടി: ഡിജിപി

single-img
3 June 2012

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് അറിയാമെന്നു പരസ്യപ്രസ്താവന നടത്തിയതിനാലാണ് അന്വേഷണ നടപടിക്രമങ്ങളുടെ ഭാഗമായി എം.എം. മണിയുടെ വീട്ടിലും മറ്റും നോട്ടീസ് പതിച്ചതെന്നു ഡിജിപി ജേക്കബ് പുന്നൂസ്. അത്തരമൊരാളെ വിളിച്ചുവരുത്തി വിവരങ്ങള്‍ ശേഖരിക്കുകയെന്നതു നിയമപരമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. മണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസില്‍ എഫ്‌ഐആര്‍ തയാറാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണു വിളിപ്പിക്കുന്നത്. വെളിപ്പെടുത്തല്‍ സംബന്ധിച്ചു മണിയില്‍നിന്നു നേരിട്ടു വിശദീകരണം ചോദിച്ചറിയും. രാഷ്ട്രീയ കോലാഹലങ്ങള്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണഗതിയെ ഒരു തരത്തിലും സ്പര്‍ശിക്കില്ല. വിവരങ്ങള്‍ ചോദിച്ചറിയാനുളള അധികാരമാണ് പോലീസ് ഇപ്പോള്‍ വിനിയോഗിക്കുന്നതെന്നും അദ്ദേഹം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.