ഒഞ്ചിയത്ത് പോയത് ദുഖത്തില്‍ പങ്ക് ചേരാനെന്ന് വി.എസ്

single-img
2 June 2012

ഒഞ്ചിയത്ത് ടി.പി.ചന്ദ്രശേഖരന്റെ വീട്ടില്‍ പോയത് ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യയെയും അച്ഛനെ നഷ്ടപ്പെട്ട മകനെയും കാണാനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പ്രതികരിച്ചു. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിനൊപ്പമാണ് താനെന്നും വി.എസ് പറഞ്ഞു. ഒഞ്ചിയം സന്ദര്‍ശനത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോഴാണ് വി.എസ് പ്രതികരിച്ചത്. ഒഞ്ചിയം സന്ദര്‍ശനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഞങ്ങളെ തമ്മില്‍ അടിപ്പിക്കാനല്ലേയെന്നായിരുന്നു കോഴിക്കോട്ട് വി.എസ് പ്രതികരിച്ചത്.