വി.എസ് ഒഞ്ചിയത്ത് നിന്നും മടങ്ങി

single-img
2 June 2012

കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദർശിച്ച ശേഷം വി.എസ് ഒഞ്ചിയത്ത് നിന്നും മടങ്ങി.ടി.പി ചന്ദ്രശേഖരനെ സംസ്കരിച്ച സ്ഥലത്ത് പുഷ്പാർച്ചന നടത്തി.മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ ആയിരുന്നു വി.എസ്സിന്റെ മടക്കം.ടി.പിയുടെ ഭാര്യ രമയെയും കുടുംബാങ്ങളേയും വി.എസ് സന്ദർശിച്ചു.വികാരഭരിതമായിരുന്നു വി.എസും ടി.പിയുടെ കുടുംബാംഗങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച.കൈകൂപ്പി പൊട്ടിക്കരഞ്ഞു കൊണ്ടാണു രമ വി.എസിനെ സ്വീകരിച്ചത്.രമയെ ആശ്വസിപ്പിക്കുന്നതിനിടയിൽ വി.എസിന്റെ കണ്ണുകളും നിറഞ്ഞു.ആർ.എം.പി നേതാക്കൾക്കും അടച്ചിട്ട മുറിയിൽ ടി.പിയുടെ കുടുംബാങ്ങളോട് വി.എസ് സംസാരിച്ചു.

ആയിരക്കണക്കിനു ജനങ്ങളാണു വി.എസിനു അഭിവാദ്യം നൽകാൻ ടി.പിയുടെ വീടിനു മുന്നിൽ തടിച്ച് കൂടിയത്.വി.എസിന്റെ ഒഞ്ചിയം സന്ദർശ്ശനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് പോളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞു.പിണരായി വിജയനും പ്രതികർക്കാൻ കൂട്ടാക്കിയില്ല