വി.എസ് ടിപി ചന്ദ്രശേഖരന്റെ വീട്ടിലെത്തി

single-img
2 June 2012

പാർട്ടി നേതൃത്വത്തിന്റെ എതിർപ്പുകൾ അവഗണിച്ച് വി.എസ് അച്യുതാനന്ദന്‍ ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി.വൻ ജനക്കൂട്ടമാണു വി.എസിന്റെ വരവേൽക്കാനായി ടി.പിയുടെ വീട്ടിൽ എത്തിച്ചേർന്നിരിക്കുന്നത് സി.പി.എം രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിക്കുന്ന നീക്കമാണു വി.എസ്സിന്റെ ഒഞ്ചിയം സന്ദർശനം.വി.എസ്സിന്റെ സന്ദർശനം വിലക്കാൻ പിണറായിയും എസ്.രാമചന്ദ്രൻ പിള്ളയും  കൂടിക്കാഴ്ച നടത്തിയെങ്കിലും വി.എസ് ഒഞ്ചിയ സന്ദർശനവുമായി മുന്നോട്ട് പോവുകയായിരുന്നു.

വി.എസ് വരുന്നതിൽ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമ പറഞ്ഞു.രമയുമായി വി.എസ്സ് കൂടിക്കാഴ്ച നടത്തി.പറഞ്ഞു.വി.എസിന്റെ വരവറഞ്ഞി നൂറ് കണക്കിനു ആളുകളാണു ടി.പിയുടെ വീട്ടിൽ തടിച്ച് കൂടിയിരിക്കുന്നത്