ഏഷ്യ-പസഫിക് തീരത്ത് അമേരിക്ക സേനാവിന്യാസം ശക്തമാക്കുന്നു

single-img
2 June 2012

ചൈനയില്‍നിന്നുയര്‍ന്നുവരുന്ന ഭീഷണി കണക്കിലെടുത്ത് ഏഷ്യ-പസഫിക് തീരത്തു സുരക്ഷ ശക്തമാക്കാന്‍ അമേരിക്കയുടെ നീക്കം. 2020ഓടെ ഭൂരിഭാഗം യുദ്ധക്കപ്പലുകളെയും ഏഷ്യ-പസഫിക് മേഖലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നു പ്രതിരോധസെക്രട്ടറി ലിയോണ്‍ പനെറ്റ ഇന്നലെ വ്യക്തമാക്കി. 60 ശതമാനം നാവികസേനാവിഭാഗങ്ങളെയും ഇവിടേക്കു വിന്യസിക്കുമെന്നും സിംഗപ്പൂരില്‍ നടന്ന സുരക്ഷാ അവലോകന യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം അറിയിച്ചു.