സിറിയയില്‍ വിമതര്‍ 14 സൈനികരെ വധിച്ചു

single-img
2 June 2012

സിറിയയില്‍ വിമതസേന തിരിച്ചടിക്കുന്നു. യുഎന്നിന്റെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ അസാദ് ഭരണകൂടത്തിനു നല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനം കഴിഞ്ഞതോടെ വിമതര്‍ ഒരിടവേളയ്ക്കു ശേഷം വീണ്ടും പോരാട്ടം തുടങ്ങി. തെക്കന്‍ പ്രവിശ്യയായ ദേരയില്‍ ആറു സൈനികരും തലസ്ഥാനമായ ഡമാസ്‌കസിന്റെ പ്രാന്തപ്രദേശത്ത് എട്ടു സൈനികരെയുമാണ് വിമതര്‍ ഏറ്റുമുട്ടലിലൂടെ വധിച്ചത്. ദേരയില്‍ കനത്ത ഏറ്റുമുട്ടലാണുണ്ടായതെന്ന് ബ്രിട്ടീഷ് ആസ്ഥാനമായുള്ള സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണസംഘം അറിയിച്ചു.