മാധ്യമങ്ങള്‍ക്കെതിരേയുള്ള സിപിഎം നിലപാട് തിരുത്തണം: ശ്രീധരന്‍ പിള്ള

single-img
2 June 2012

മാധ്യമങ്ങളെ കൂച്ചുവിലങ്ങിട്ടു നിര്‍ത്താനുള്ള സിപിഎം ശ്രമം മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരം നിലപാടുകള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഭൂഷണമല്ലെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടു നേതാക്കള്‍ അറസ്റ്റിലായതോടെ സിപിഎമ്മിനു അപഭ്രംശം സംഭവിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ക്കെതിരേ കോടതിലക്ഷ്യത്തിനു കേസെടുക്കണമെന്ന സിപിഎം വാദം അപലപനീയമാണെന്നു ശ്രീധരന്‍ പിള്ള കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.