മണിക്കെതിരായ നോട്ടീസ് നിയമവിരുദ്ധം: പിണറായി

single-img
2 June 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരായ ആഭ്യന്തരവകുപ്പിന്റെ നോട്ടീസ് നിയമവിരുദ്ധമെന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ആഭ്യന്തരവകുപ്പ് പോലീസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമപരമായി നേരിടുന്നതിനൊപ്പം രാഷ്ട്രീയനീക്കത്തെ അതേ രീതിയിലും സിപിഎം നേരിടും. നിയമത്തിന്റെ ഒരു തരത്തിലുള്ള അടിസ്ഥാനവുമില്ലാതെയാണു സിപിഎം നേതാക്കള്‍ക്കെതിരേ സര്‍ക്കാര്‍ നീങ്ങുന്നത്. ഒരു ജനാധിപത്യ രാജ്യത്തില്‍ നടക്കാന്‍ പാടില്ലാത്തതാണിത്. മണിക്കെതിരായി പോലീസ് നോട്ടീസ് നല്കിയതു നിയമവിരുദ്ധമായാണ്. നേതാക്കളെ കളളകേസില്‍ കുടുക്കാനുളള നീക്കമാണു സര്‍ക്കാരും യുഡിഎഫും സ്വീകരിക്കുന്നത്. ഇതിനെ രാഷ്ട്രീയപരമായി തന്നെ തങ്ങള്‍ നേരിടുമെന്നും കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.