നെയ്യാറ്റിൻകരയിൽ കനത്ത പോളിങ്

single-img
2 June 2012

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നെയ്യാറ്റിൻകരയിൽ കനത്ത പോളിങ്ങ്.നാലു മണിവരെ പോളിങ് 73 ശതമാനം കഴിഞ്ഞു.കഴിഞ്ഞ തവണത്തേതിനേക്കാൾ ഉയർന്ന പോളിങ്ങാണു ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്.മൊത്തം 143 ബൂത്തുകളിലാണുള്ളത്‌.ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്