ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് മണി

single-img
2 June 2012

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം.മണി. സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. പ്രസംഗത്തിലെ പിഴവ് ചൂണിക്കാണിക്കുക മാത്രമാണ് പിബി ചെയ്തതെന്നും അത് താന്‍ അംഗീകരിക്കുന്നുവെന്നും മണി പറഞ്ഞു. താന്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്നത് മാധ്യമസൃഷ്ടി മാത്രമാണ്. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും മണി വ്യക്തമാക്കി. വിവാദങ്ങളില്‍ പെടാതിരിക്കാനാണ് മാറി നില്‍ക്കുന്നതെന്നും മാധ്യമങ്ങളാണ് വിവാദങ്ങളുണ്ടാക്കിയതെന്നും മണി പറഞ്ഞു. ഇന്നു മുതല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സജീവമാവുമെന്നും മണി പറഞ്ഞു.