വീണ്ടും സദാചാര പോലീസ് മർദ്ദനം :ഒരാൾ പിടിയിൽ

single-img
2 June 2012

ആലപ്പുഴ:ഇന്നലെ കായം കുളത്ത് സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ഒരാളിനെ പോലീസ് പിടി കൂടി സംഭവം മൊബൈൽ ക്യാമറയിൽ പകർത്തിയ തനൂജിനെയാണ് പിടികൂടിയത്.നൂറനാട് സ്വദേശി ബിജിത്തിനാണ് മർദ്ദനമേറ്റത്.ആലപ്പുഴ താലൂക്കാശുപത്രിയുടെ പിറകിൽ വെച്ചായിരുന്നു മർദ്ദിച്ചത്.ആശുപത്രിയിൽ വെച്ച് നീ ഒരു പെൺകുട്ടിയെ നോക്കിയോ എന്നു ചോദിച്ചായിരുന്നു മർദ്ദനമെന്ന് ബിജിത്ത് പറഞ്ഞു.അടിക്കരുതെന്ന് താൻ അപേക്ഷിച്ചിട്ടും സംഘം പിൻ മാറിയില്ല.ബിജിത്തിന്റെ പരാതി ലഭിച്ചില്ലെങ്കിലും മൊബൈൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.