ജഗന്‍മോഹന്‍ സിബിഐ കസ്റ്റഡിയില്‍

single-img
2 June 2012

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സിബിഐ അറസ്റ്റു ചെയ്ത വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡിയെ അഞ്ചു ദിവസത്തേക്കു സിബിഐ കസ്റ്റഡിയില്‍ വിടാന്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇന്നു മുതല്‍ വ്യാഴാഴ്ചവരെയാണു സിബിഐ കസ്റ്റഡിയില്‍ വിടുന്നത്. റിമാന്‍ഡിലായ ജഗന്‍ ഇപ്പോള്‍ ചഞ്ചല്‍ഗുഡ ജയിലിലാണ്. തന്നെ അറസ്റ്റു ചെയ്തതു നിയമവിരുദ്ധമാണെന്ന ജഗന്റെ വാദം ഹൈക്കോടതി തള്ളി. മേയ് 27നാണു ജഗനെ സിബിഐ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. ജാമ്യം അനുവദിക്കണമെന്ന ജഗന്റെ അപേക്ഷ സിബിഐ കോടതി വെള്ളിയാഴ്ച തള്ളി. ജൂണ്‍ 10 വരെയെങ്കിലും ജാമ്യം അനുവദിക്കണമെന്നായിരുന്നു ജഗന്റെ അപേക്ഷ. ജൂണ്‍ 12ന് ആന്ധ്രയില്‍ 18 നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഒരു ലോക്‌സഭാ സീറ്റിലെയും ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ഥമായിരുന്നു ജാമ്യം തേടിയത്.