ഹോസ്നി മുബാറക്കിന് ജീവപര്യന്തം തടവ്

single-img
2 June 2012

മുപ്പത് വർഷം ഈജിപ്റ്റിനെ അടക്കിഭരിച്ച ശേഷം അധികാരം നഷ്ട്ടപ്പെട്ട  ഹോസ്നി മുബാറക്കിന്  ജീവപര്യന്തം തടവ്.ഭരണകാലത്ത് അഴിമതി കേസുകൾക്കു പുറമെ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്തുവെന്ന കേസിലാണ് ഹോസ്നി വിചാരണ നേരിട്ടത്.മുബാറക്കിനു പുറമെ അദ്ദേഹത്തിന്റെ മക്കളും ഉന്നത ഉദ്ദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.മുപ്പതു വർഷത്തെ ദുർഭരണത്തെ ഇല്ലാതാക്കാൻ തെരുവിലിറങ്ങിയ 850 ഓളം പ്രക്ഷോഭകരെ സൈന്യം കൊന്നൊടുക്കിയ കേസിലാണ് മുബാറക്കിന് ഈജിപ്ഷ്യൻ കോടതി ജീവപര്യന്തം തടവിനു വിധിച്ചത്.