ഫറാഖാൻ നായികയാകുന്നു

single-img
2 June 2012

ബോളിവുഡ് സിനിമയുടെ പ്രമുഖ നൃത്ത സംവിധായിക ഫാറാഖാൻ നായികയാകുന്നു.ഹാസ്യത്തിന്‌ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനിയുടെ ജോഡിയായാണ്‌ ഫാറാ പ്രത്യക്ഷപ്പെടുന്നത്‌. `ഷിറിന്‍ ഫര്‍ഹദ്‌ കി തോ നിക്കല്‍പഡി’ എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ഫാറാ നായികാവേഷം ചെയ്യുന്നത്.ബോമന്‍ ഇറാനി ചെയ്യുന്ന നായകനുമായി സ്‌നേഹത്തിലാകുന്ന ഒരു പാര്‍സി സ്‌ത്രീയായാണ്‌ ഫാറ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇവർ തമ്മിലുള്ള രസകരമായ സംഭവങ്ങൾ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ളതാണെന്നും വിലയിരുത്തുന്നുണ്ട്.ചിത്രത്തിൽ ഒരു ചുംബന സീനും ഉണ്ടെന്നാണ് കേൾക്കുന്നത്.സഞയ് ലീലാ ബെൻസാലിയുടെ സഹോദരി ബേലാ ബെൻസാലിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.