പശ്ചിമബംഗാളിലെ ആറു മുനിസിപ്പാലിറ്റികളില്‍ ഇന്നു വോട്ടെടുപ്പ്

single-img
2 June 2012

പശ്ചിമബംഗാളിലെ ആറു മുനിസിപ്പാലിറ്റികള്‍ ഇന്നു പോളിംഗ്ബൂത്തിലേക്ക്. 2011 നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തു നടക്കുന്ന തെരഞ്ഞെടുപ്പു പ്രക്രിയ്ക്കായി ദുര്‍ഗാപുര്‍, ദ്യൂപ്ഗുരി, ഹാല്‍ഡിയ, നല്‍ഹാതി, ദാസ്പുര്‍, കൂപ്പേഴ്‌സ് ക്യാമ്പ് മുനിസിപ്പാലിറ്റികള്‍ ഒരുങ്ങി. കോണ്‍ഗ്രസ്, തൃണമൂല്‍, സിപിഎം സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള ത്രികോമണ മത്സരമാണ് പല സീറ്റുകളിലും. നേരത്തെ കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യം രൂപീകരിക്കാന്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു.