ഹസാരെയും രാംദേവും ഇന്നു സമരം നടത്തും

single-img
2 June 2012

ലോക്പാല്‍ ബില്‍, കള്ളപ്പണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് അന്നാ ഹസാരെയും ബാബാ രാംദേവും ഇന്നു സമരം നടത്തും. ഡല്‍ഹിയിലെ ജന്തര്‍ മന്തറിലാണ് ഒരു ദിവസത്തേക്കു മാത്രമുള്ള സമരം. അതേസമയം, പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗില്‍ തനിക്ക് ഇപ്പോള്‍ വിശ്വാസമില്ലെന്ന് അന്നാ ഹസാരെ വ്യക്തമാക്കി. ഖനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിക്കെതിരേ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിബിഐ സര്‍ക്കാരിന്റെ കൈയിലാണ്. അതിനാല്‍ കേസന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും ഹസാരെ ആവശ്യപ്പെട്ടു.