നേതൃത്വത്തിനെതിരെ വീണ്ടും വി.എസ്:അന്വേഷണസംഘത്തെ ഭീഷണിപ്പെടുത്തുന്നത് പാർട്ടി നയമല്ല

single-img
1 June 2012

പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കി വീണ്ടും വി.എസ് രംഗത്തെത്തി.ടി.പി വധം അന്വേഷിക്കുന്ന പോലീസുകാരെ ഭീഷണിപ്പെടുത്തുന്നത് പാര്‍ട്ടി നയമല്ലെന്നു വി.എസ് അച്യൂതാനന്ദന്‍ പറഞ്ഞു.എളമരം കരീം പോലീസുകാരെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വി എസിന്റെ പ്രതികരണം.കൊലയാളികളെ കണ്ടുപിടിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ പരിശ്രമങ്ങളെയും പാര്‍ട്ടി പിന്തുണയ്ക്കുകയേ ഉള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പരാതികൊടുത്തത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കോഴിക്കോട് ഗസ്റ്റ് ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു വിഎസ്

കൊലപാതക രാഷ്ട്രീയം സംബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ എം.എം മണി ഒളിവിൽ പോയതിനെക്കുറിച്ച് മാധ്യമപ്രവർത്തകർക്ക് വ്യാഖ്യാനിക്കാമെന്ന് വി.എസ്സ് പറഞ്ഞു.