കുഞ്ഞാറ്റ ഇനി ഉർവ്വശിക്കൊപ്പം

single-img
1 June 2012

കൊച്ചി:ചലച്ചിത്ര താരങ്ങളായ ഉർവശിയും മനോജ് കെ ജയനും തമ്മിൽ മകൾക്കു വേണ്ടി നിലനിന്നിരുന്ന കേസിൽ തനിക്ക് അനുകൂല വിധി വന്നതായി ഉർവശി.മകൾ കുഞ്ഞാറ്റയുടെ സംരക്ഷണ അവകാശം തനിക്ക് ലഭിച്ചു എന്നും ഇതിലൂടെ അമ്മയുടെ അവകാശം കോടതി സംരക്ഷിച്ചു എന്നുമാണ് ഉർവ്വശി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.മനോജ് കെ ജയൻ നൽകിയ പരാതിയിൽ എറണാകുളം കുടുംബ കോടതിയാണ് കുട്ടിയുടെ അവകാശം അമ്മയായ ഉർവ്വശിക്കു നൽകാൻ ഉത്തരവിട്ടത്.പതിമൂന്നു വയസുള്ള പെൺകുട്ടിക്ക് ഇപ്പോൾ അമ്മയുടെ സ്നേഹവും കരുതലുമാണ് വേണ്ടതെന്ന് നിരീക്ഷിച്ച കോടതി മകളെ അമ്മയ്ക്കൊപ്പം വിടാൻ തീരുമാനിക്കുകയായിരുന്നു.വിവാഹ ബന്ധം വേർപ്പെടുത്തിയതിനു ശേഷം അഞ്ചു വർഷമായി മകളുടെ അവകാശത്തിനായി കേസ് നടത്തി വരികയായിരുന്നു.