പീറ്റേഴ്‌സണ്‍ ഏകദിനം മതിയാക്കി

single-img
1 June 2012

ഇംഗ്ലണ്ടിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ്‍ അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍നിന്നു വിരമിച്ചു. ഇനി ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണു ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര മത്സരക്രമങ്ങള്‍ തന്റെ ഊര്‍ജം കുറയ്ക്കുന്നുവെന്ന് കെപി പറഞ്ഞു. മത്സരക്രമം പലപ്പോഴും തനിക്ക് ശാരീരികമായ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. കൂടാതെ അടുത്ത തലമുറയ്ക്കു വഴിമാറിക്കൊടുക്കാനുള്ള ഏറ്റവും നല്ല സമയം ഇതാണെന്നും പീറ്റേഴ്‌സണ്‍ വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു. എന്നാല്‍ വരാന്‍ പോകുന്ന ട്വന്റി-20 ലോകകപ്പില്‍ താന്‍ കളിക്കുമെന്നും ഐപിഎല്‍ മത്സരങ്ങളില്‍നിന്നു വിരമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.