നെയ്യാറ്റിൻകരയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു

single-img
1 June 2012

ആദ്യ മണിക്കൂറുകളിൽ തന്നെ ശക്തമായ പോളിങ്ങ് രേഖപ്പെടുത്തി നെയ്യാറ്റിൻകരയിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടർമാരുടെ നീണ്ട നിരയാണൂ പോളിങ് സ്റ്റേഷനുകൾക്ക് മുന്നിൽ.രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുമ്പു തന്നെ കുളത്തൂര്‍ പഞ്ചായത്തിലെ ബൂത്തുകളില്‍ നീണ്ട നിര ഉണ്ടായിരുന്നു.പോളിംഗ്‌ ശതമാനം 80 ശതമാനത്തിലധികമാവുമെന്നാണ്‌ കണക്കുകൂട്ടല്‍.
മൊത്തം 143 ബൂത്തുകളിലാണുള്ളത്‌.ഇതില്‍ 69 എണ്ണം പ്രശ്‌നസാധ്യതയുള്ള ബൂത്തുകളാണ്. ആകെ 15 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്.ആര്‍. സെല്‍വരാജും (യു.ഡി.എഫ്), എല്‍. ലോറന്‍സും (എല്‍.ഡി.എഫ്) ഓ.രാജഗോപാലും (ബി.ജെ.പി.) തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്