അന്വേഷണ സംഘം മണിക്കെതിരെ നോട്ടീസ് പതിപ്പിച്ചു

single-img
1 June 2012

തൊടുപുഴ:ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിക്കെതിരെ അന്വേഷണ സംഘം നോട്ടിസ് പതിപ്പിച്ചു.അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുന്നതിനു വേണ്ടിയാണ് സി പി എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിനു മുന്നിലും മണിയുടെ വീടിനു മുന്നിലും നോട്ടീസ് പതിപ്പിച്ചത്.ജൂൺ ആറിനു ഹാജരാകണം എന്നു കാണിച്ചാണ് നോട്ടീസ്.രാഷ്ട്രീയ പ്രതിയോഗികളെ കൊന്നിട്ടുണ്ടെന്ന തുറന്ന പ്രസംഗത്തെത്തുടർന്നാണ് മണിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തത്.എന്നാൽ ഈ നീക്കം അപലപനീയമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.