കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു

single-img
1 June 2012

കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. ഈ മാസം 11 ന് നടക്കുന്ന ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്കുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ അടുപ്പക്കാര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ വ്യക്തമാക്കി. തന്റെ നേതൃത്വത്തില്‍ ഹൈക്കമാന്‍ഡിന് വിശ്വാസം നഷ്ടപ്പെട്ടതായും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയ്യുന്നതില്‍ തന്നെ വിശ്വാസത്തിലെടുക്കാഞ്ഞത് ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നലെ രാത്രി നിയമസഭാ സ്പീക്കര്‍ കെ.ജി. ബൊപ്പയ്യയ്ക്കും സിദ്ധരാമയ്യ രാജിക്കത്ത് നല്‍കിയിരുന്നു. തന്റെ അടുത്ത അനുയായിയും മുന്‍ കേന്ദ്രമന്ത്രിയുമായ സി.എം. ഇബ്രാഹിമിന് സീറ്റ് നിഷേധിച്ചതാണ് സിദ്ധരാമയ്യയെ പ്രകോപിപ്പിച്ചത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജി. പരമേശ്വറിനും സിദ്ധരാമയ്യ രാജിക്കത്ത് നല്‍കിയിട്ടുണ്ട്.