ഇറ്റാലിയൻ നാവികർക്ക് ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞില്ല

single-img
1 June 2012

നെടുമ്പാശ്ശേരി:കടലിലെ വെടി വെപ്പുമായി ബന്ധപ്പെട്ട് നടക്കുന്നകേസിൽ ഇറ്റാലിയൻ നാവികർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും വിസയുടെ കാലാവധി കഴിഞ്ഞതിനാൽ ജാമ്യത്തിലിറങ്ങാൻ കഴിഞ്ഞില്ല.വിസാ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഇറ്റാലിയന്‍ അധികൃതര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസറെ സമീപിച്ചിരുന്നു. ഡല്‍ഹിയിലെ ബ്യൂറോ ഓഫ് എമിഗ്രേഷനില്‍ അപേക്ഷ നല്‍കാന്‍ അധികൃതര്‍ ഇവരോടാവശ്യപ്പെട്ടു.ഇവർ ഇപ്പോൾ കാക്കനാടുള്ള ബൊസ്റ്റൽ സ്കൂളിൽ തടവിൽ കഴിയുകയാണ്.ഇവർക്കെതിരെ ക്രിമിനല്‍ കേസ് നിലവിലുള്ളതിനാലും രാജ്യം വിട്ടുപോകരുതെന്ന് വ്യവസ്ഥ ഉള്ളതിനാലാണുമാണ് എഫ്.ആര്‍.ആര്‍.ഒ.യില്‍ വിസാ കാലാവധി നീട്ടി നല്‍കാതിരുന്നത്.