അസ്‌ലന്‍ ഷാ ഹോക്കി: ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ കീഴടക്കി

single-img
1 June 2012

അസ്‌ലന്‍ ഷാ ഹോക്കി ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ ഫൈനലിലെത്താന്‍ നേരിയ സാധ്യത നിലനിര്‍ത്തി. കളി തീരാന്‍ രണ്ടു മിനിട്ട് മാത്രം ശേഷിക്കെ എസ്.വി.സുനില്‍ നേടിയ ഗോളാണ് ലീഗിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 29-ാം മിനിട്ടില്‍ സന്ദീപ് സിംഗാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. ഒരു ഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങിയ ഇന്ത്യയെ കളി തീരാന്‍ 10 മിനിട്ട് മാത്രം ബാക്കിയിരിക്കെ ഗോള്‍ മടക്കി പാക്കിസ്ഥാന്‍ ഞെട്ടിച്ചു. ഇതിനുശേഷമായിരുന്നു സുനിലിന്റെ വിജയഗോള്‍.