ഈജിപ്തില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു

single-img
1 June 2012

മൂന്നു പതിറ്റാണ്ടിലധികം പിന്നിട്ട ഈജിപ്തിലെ അടിയന്തരാവസ്ഥയ്ക്കു അവസാനമായി. മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ വധത്തിനുശേഷം 1981ലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 2010 മേയില്‍ ഹോസ്‌നി മുബാറക് ഭരണകൂടം രണ്ടുവര്‍ഷത്തേക്കു കൂടി അടിയന്തരാവസ്ഥ നീട്ടിയിരുന്നു. ഇന്നലെ കാലാവധി പൂര്‍ത്തിയായതോടെയാണ് 31 വര്‍ഷം നീണ്ട അടിയന്തരാവസ്ഥയ്ക്കു അന്ത്യമായത്.