എയർ ഇന്ത്യ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കുക:പയ്യന്നൂർ സൌഹൃദവേദി

single-img
1 June 2012

റിയാദ്:എയർ ഇന്ത്യൻ പൈലറ്റുമാരുടെ സമരം ഉടൻ ഒത്തുതീർപ്പാക്കിയില്ലെങ്കിൽ മലബാറിലെ പ്രവാസി യാത്രക്കാരെ ഏകോപിപ്പിച്ചു കൊണ്ട് സമര പരിപാടികൾ തുടങ്ങുമെന്ന് പയ്യന്നൂർ സൌഹൃദ വേദി ഭാരവാഹികൾ അറിയിച്ചു.സമരം അനിശ്ചിതമായി തുടരുന്ന ഈ സാഹചര്യത്തിൽ യാത്രക്കാരുടെ ദുരിതം മനസിലാക്കി സർവ്വീസ് പുനസ്ഥാപിക്കാ‍ൻ സർക്കാരു വ്യോമയേനാ വകുപ്പും എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും അവർ പറഞ്ഞു.റിയാദില്‍ നിന്നും ജൂണ്‍ 30 വരെയുള്ള എല്ലാ സര്‍വ്വീസുകളും റദ്ദ് ചെയ്ത നടപടി അനീതിയാണ്. പൈലററുമാരുടെ സമരം മൂലം ഗള്‍ഫിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ സര്‍വ്വീസ് താറുമാറായതോടെ ഏററവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത് റിയാദില്‍ നിന്നുള്ള യാത്രക്കാരാണെന്ന് സൗഹൃദവേദി അഭിപ്രായപ്പെട്ടു.ഈ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം. ഇല്ലെങ്കില്‍ എയര്‍ ഇന്ത്യ ബഹിഷ്‌കരണമടക്കമുള്ള സമര പരിപാടിയിലേക്ക് നിങ്ങുമെന്നും സൗഹൃദവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.