യു പി യിൽ ഡൂൺ എക്സ്പ്രസ് പാളം തെറ്റി നാലു പേർ മരിച്ചു.

single-img
31 May 2012

ലക്നൌ: ഹൌറ -ഡെറാഡൂൺ ഡൂൺ എക്സ്പ്രസ് പാളം തെറ്റി നാലു പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഉത്തർ പ്രദേശിലെ ജാൻപൂർ ജില്ലയിൽ വെച്ചാണ് അഞ്ച് സ്ലീപ്പര്‍ കോച്ചുകളും രണ്ട് ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകളും പാളം തെറ്റിയത്.ട്രെയിന്‍ വാരണാസിയിലെത്താന്‍ 20 മിനിറ്റ് ശേഷിക്കെയായിരുന്നു അപകടം.അപകടകാരണം വ്യക്തമല്ലെങ്കിലും അട്ടിമറിയാകാന്‍ സാധ്യതയുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബന്ദ് ദിനത്തിലാണ് സംഭവം നടന്നിരിക്കുന്നത്. അപകടമാണോ അട്ടിമറിയാണോ എന്ന് പരിശോധിക്കണം- അവര്‍ ആവശ്യപ്പെട്ടു. റെയില്‍വെ മന്ത്രി മുകുള്‍ റോയ് ഉടന്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.