ഇന്ന് ലോക പുകയില വിരുദ്ധ ദിനം

single-img
31 May 2012

പുകയിലയുടെ കെണിയില്‍ കുരുങ്ങി ജീവിതം നശിക്കുന്നവര്‍ക്ക് ലോകമരുളുന്ന മുന്നറിയിപ്പായി എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

പുകയില ഉപയോഗം മൂലം പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം എണ്ണം പത്തു ലക്ഷം കവിയുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കേരളത്തില്‍ അവരുടെ എണ്ണം 40,000. ഇന്ത്യയിലെ 120 കോടി ജനങ്ങളില്‍ 27.4 കോടി പേര്‍ പുകയില ഉപഭോക്താക്കളാണ്. പുകവലിക്കുന്നവരുടെ എണ്ണം 18.2 കോടിയും. പുകയില ഉപഭോഗത്തില്‍ ലോകത്തു മൂന്നാം സ്ഥാനവും ഇന്ത്യക്കാണ്.

ആമാശയം, വായ, കരള്‍, വന്‍കുടല്‍, ശ്വാസകോശം, പ്ലീഹ, വൃക്ക, മൂത്രസഞ്ചി എന്നിവയെ ബാധിക്കുന്ന അര്‍ബുദത്തിന്റെ മൂലകാരണം പുകയില ഉത്പന്നങ്ങളുടെ ഉപയോഗമാണ്. നാലായിരത്തോളം രാസപദാര്‍ഥങ്ങളുടെ മിശ്രിതരൂപമാണു പുകയില. അര്‍ബുദത്തിനു കാരണമാകുന്ന 40 രാസപദാര്‍ഥങ്ങള്‍ ഇതില്‍പ്പെടും. പക്ഷാഘാതം, രക്തധമനികളില്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, വന്ധ്യത എന്നിവയിലും പുകയിലയുടെ പങ്കു വലുതാണ്. പുകവലിക്കാരുടെ സാമീപ്യംപോലും മറ്റുള്ളവരെ രോഗികളാക്കും.

കുട്ടികളില്‍ നേത്ര, ശ്വാസകോശ രോഗങ്ങള്‍ക്കും ശ്വാസോച്ഛ്വാസത്തിലെ മന്ദത, ആസ്ത്മ, പെട്ടെന്നുള്ള മരണം എന്നിവയ്ക്കും പുകവലിക്കുന്നവരുടെ സാമീപ്യം കാരണമാകുന്നതായി കണെ്ടത്തിയിട്ടുണ്ട്.