സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

single-img
31 May 2012

സിറിയന്‍ സൈന്യം 48 മണിക്കൂറിനകം ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറുമെന്നു വിമത സൈനികര്‍(റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി) ബുധനാഴ്ച അസാദ് ഭരണകൂടത്തിന് അന്ത്യശാസനം നല്‍കി. ഇന്നുച്ചയോടെ അന്ത്യശാസനത്തിന്റെ കാലാവധി തീരും. കഴിഞ്ഞ വെള്ളിയാഴ്ച ഹൗലാ നഗരത്തില്‍ സിറിയന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയില്‍ 32 കുട്ടികള്‍ ഉള്‍പ്പെടെ 108 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ സിറിയന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കുകയുണ്ടായി.