രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കാര്‍ഡ് ഇടിവ്

single-img
31 May 2012

രൂപയുടെ മൂല്യത്തില്‍ വീണ്ടും റിക്കാര്‍ഡ് ഇടിവ്. 26 പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്. ഡോളറിന് 56.50 രൂപയിലേക്കാണ് വിനിമയ നിരക്ക് താഴ്ന്നത്. ഇറക്കുമതി വ്യാപാരികളില്‍ നിന്നും ഡോളറിന് ആവശ്യമേറിയതാണ് മൂല്യം ഇടിയാന്‍ കാരണം. ഇന്നലെ രൂപയുടെ മൂല്യത്തില്‍ 57 പൈസയുടെ ഇടിവ് നേരിട്ടിരുന്നു. 56.24 ആയിരുന്നു ഇന്നലെ മൂല്യം. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. രാവിലെ വ്യാപാരം ആരംഭിച്ച ഉടന്‍ സെന്‍സെക്‌സില്‍ 148 പോയിന്റിന്റെ ഇടിവുണ്ടായിരുന്നു.