നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു പോലീസ് സംരക്ഷണം

single-img
31 May 2012

ശക്തമായ ത്രികോണ മത്സരം നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥികള്‍ക്കു ശക്തമായ പോലീസ് സംരക്ഷണം ഒരുക്കി. സിപിഎമ്മില്‍ നിന്നു രാജിവച്ചു യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ശെല്‍വരാജിനു പോലീസ് സംരക്ഷണം നല്‍കണമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു സ്ഥാനാര്‍ഥികള്‍ക്കു സായുധ പോലീസ് സംരക്ഷണം നല്‍കാന്‍ തീരുമാനിച്ചത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.