കല്‍ക്കരിപ്പാടം: പരാതി സിബിഐ അന്വേഷിക്കും

single-img
31 May 2012

കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്ക് അനുവദിച്ചതു സംബന്ധിച്ചു ബിജെപി നേതാവ് നല്കിയ പരാതി സിബിഐയുടെ അന്വേഷത്തിനു വിട്ടു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ബിജെപി വക്താവ് പ്രകാശ് ജാവദേക്കറില്‍നിന്നുള്ള പരാതി സിബിഐക്കു വിട്ടത്. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, കല്‍ക്കരിവകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്താണ് കല്‍ക്കരിപ്പാടങ്ങള്‍ നല്കിയത്. തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയം വിടുമെന്നു പ്രധാനമന്ത്രി പറഞ്ഞിരുന്നു.