മണിയുടെ വെളിപ്പെടുത്തല്‍: വിഎസിനെ കേസില്‍ വലിച്ചിഴയ്ക്കില്ലെന്നു തിരുവഞ്ചൂര്‍

single-img
31 May 2012

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം നടന്ന കാലത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനെ കേസില്‍ വലിച്ചിഴയ്ക്കില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വ്യക്തമായ തെളിവില്ലാതെ മുന്‍ മുഖ്യമന്ത്രിയായ വിഎസിന്റെ പേരുപോലും ആരോപിക്കാന്‍ കഴിയില്ല. മണിയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ടു രണ്ടുതരത്തിലുള്ള അന്വേഷണമാണു നടക്കുന്നത്. വെളിപ്പെടുത്തല്‍ സത്യമാണോ എന്ന പരിശോധനയും മണി ആരോപിച്ച കൊലപാതകങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണവുമാണ് ആദ്യം നടക്കുന്നതെന്നു മന്ത്രി പറഞ്ഞു.