ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് എളമരം കരീം

single-img
31 May 2012

ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് താന്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എളമരം കരീം പറഞ്ഞു. കേസില്‍ കസ്റ്റഡിയിലെടുത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് മൂന്നാം മുറ പ്രയോഗിക്കുകയായിരുന്നു. ഈ നിയമവിരുദ്ധമായ പ്രവര്‍ത്തനം ജനങ്ങളുടെ ശ്രദ്ധയില്‍പെടുത്താന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളുവെന്ന് അദ്ദേഹം കോഴിക്കോട് പറഞ്ഞു. പൗരന്‍മാരുടെ അവകാശധ്വംസനങ്ങള്‍ പൊതുജനമധ്യത്തില്‍ ഉന്നയിക്കുകയെന്നത് പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ കടമയാണെന്നും എളമരം പറഞ്ഞു.