ഇറ്റാലിയന്‍ നാവികര്‍ നാളെ കൊല്ലം കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ്

single-img
31 May 2012

മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ വിചാരണ നടപടികള്‍ക്കു ജില്ലാ സെഷന്‍സ് കോടതിയില്‍ നാളെ തുടക്കമാകും. നാളെ പ്രതികളെ ഹാജരാക്കാനായുള്ള പ്രൊഡക്ഷന്‍ വാറണ്ട് സെഷന്‍സ് കോടതി ജഡ്ജി പി.ഡി. രാജന്‍ പുറപ്പെടുവിച്ചു. പ്രാഥമിക വാദം കേള്‍ക്കല്‍ എന്നുവേണമെന്നു കോടതി അന്നു തീരുമാനിക്കും. നാവികരായ ലസ്‌തോറെ മാസി മിലിയാനോ, സാല്‍വതോറെ ഗിറോണ്‍ എന്നിവരെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിനാണു കോടതി പ്രൊഡക്ഷന്‍ വാറണ്ട് നല്‍കിയിട്ടുള്ളത്. കേസില്‍ റിമാന്‍ഡിലുള്ള ഇറ്റാലിയന്‍ സൈനികര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും പ്രൊഡക്ഷന്‍ വാറണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ചതുകൊണ്ട് ഇവര്‍ കൊല്ലം കോടതിയില്‍ ഹാജരായശേഷമേ ജാമ്യം അനുവദിക്കുകയുള്ളു.