സി.വി ബാലകൃഷ്‌ണനു സിപിഎമ്മിന്റെ പോസ്റ്റർ ഭീഷണി

single-img
31 May 2012

സാഹിത്യകാരന്‍ സി.വി ബാലകൃഷ്‌ണന്റെ വീട്ട് മതിലിൽ സിപിഎമ്മിന്റെ പോസ്റ്റർ ഭീഷണി.ചുവപ്പുഗ്രാമത്തില്‍ മനസമാധാനത്തോടെ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാരുടെ ഔദാര്യംകൊണ്ടാണെന്ന് മറക്കരുതെന്നാണ് പോസ്റ്ററിലുള്ളത്.കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ ചടങ്ങില്‍ സി.വി ബാലകൃഷ്‌ണൻ പങ്കെടുത്തിരുന്നു.മാധ്യമങ്ങൾക്ക് മുന്നിൽ ഞെളിഞ്ഞിരിക്കുന്നവരുടെ കൈയ്യിലെ ചോരക്കറ മായ്ക്കാനാകില്ലെന്ന് സിപിഎം നേതാക്കളെ വിമർശിച്ച് ബാലകൃഷ്ണൻ പ്രസംഗിച്ചിരുന്നു.ഇതാണ് പോസ്റ്റര്‍ പതിക്കുന്നതിനു പ്രകോപനമായതെന്നാണ് സൂചന.