ഫാസിഹ് മുഹമ്മദിനെതിരേ റെഡ് അലര്‍ട്ട്

single-img
31 May 2012

ഇന്ത്യയില്‍ രണ്ടു സ്‌ഫോടനക്കേസുകളില്‍ പങ്കുണെ്ടന്ന് ആരോപിക്കപ്പെടുന്ന ബിഹാര്‍ സ്വദേശിയും എന്‍ജിനിയറുമായ ഫാസിഹ് മുഹമ്മദി(28)നെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഭര്‍ത്താവിനെ കണെ്ട ത്താന്‍ നടപടി ആവശ്യപ്പെട്ടു ഭാര്യ നിഖത് പര്‍വീണ്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നതിനിടയിലാണ് നോട്ടീസ്. 2010ല്‍ ബാംഗളൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ഡല്‍ഹി ജാമിയ മസ്ജിദിലുമുണ്ടായ ബോംബു സ്‌ഫോടനങ്ങളില്‍ ഫാസിഹിനു പങ്കുണെ്ടന്നാണു പോലീസ് ആരോപിക്കുന്നത്.