ബിജെപി നിരാശപ്പെടുത്തി: അഡ്വാനി തുറന്നു പറയുന്നു

single-img
31 May 2012

ജനങ്ങളെ ബിജെപി നിരാശപ്പെടുത്തിയെന്നും പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പേര് പരാമര്‍ശിക്കാതെയാണ് പാര്‍ട്ടി പ്രസിഡന്റിനെതിരേ പരോക്ഷമായി അഡ്വാനി പരസ്യവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. അഴിമതിക്കെതിരേ ബിജെപി നടത്തിയ പോരാട്ടങ്ങള്‍ ഫലവത്തായില്ലെന്നും യുപിഎ സര്‍ക്കാരിനെതിരേ ഉയര്‍ന്ന ജനരോഷം ശരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ലെന്നും അഡ്വാനി തന്റെ ബ്ലോഗിലെഴുതിയ ലേഖനത്തില്‍ തുറന്നടിച്ചു. യുപിഎ സര്‍ക്കാരിനോടു ജനങ്ങള്‍ക്കു വിരോധമുണെ്ടങ്കില്‍, ബിജെപിയോട് അവര്‍ക്കു നിരാശയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.