ഓസ്ട്രേലിയയിൽ വീടിനു തീ പിടിച്ച് 3 മലയാളികൾ മരിച്ചു

single-img
31 May 2012

മെൽബൺ:ഓസ്ട്രേലിയയിലെ മെൽബണിൽ വീടിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു.ഇന്നു വെളുപ്പിനു ഒരു മണിയോടെയായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി മലയിൽ കുടുംബാംഗം ജോർജ്ജ് ഫിലിപ്പിന്റെ ഭാര്യ അനിത ജോർജ്ജ്(37),മക്കൾ മാത്യു(5),ഫിലിപ്പ്(10)എന്നിവരാണ് മരിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഐ.ടി കൺസൾട്ടന്റായ ജോർജ്ജ് അപകടം നടക്കുമ്പോൾ നാട്ടിലായിരുന്നു.കഴിഞ്ഞ എട്ടു വർഷമായി ജോർജ്ജും കുടുംബവും മെൽബണിൽ കഴിഞ്ഞു വരികയാണ്.ക്ലെയ്റ്റണിലെ സെന്റ് പീട്ടേഴ്സ് സ്കൂളിലെ വിദ്യാർഥികളാണ് മരിച്ച മാത്യുവും ഫിലിപ്പും.