ആനന്ദമായ വിശ്വജയം

single-img
30 May 2012

നിലവിലെ ചാമ്പ്യന്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ലോക ചെസ് ചാമ്പ്യനായി. ഇസ്രേലി ഗ്രാന്‍ഡ്മാസ്റ്റര്‍ ബോറിസ് ഗെല്‍ഫന്‍ഡിനെയാണ് ആനന്ദ് തോല്പിച്ചത്. ടൈബ്രേക്കറിലാണു ചാമ്പ്യനെ തീരുമാനിച്ചത്. ടൈബ്രേക്കറില്‍ 2.5-1.5 എന്ന സ്‌കോറിനാണ് ആനന്ദിന്റെ വിജയം. റാപ്പിഡ് ഫയറില്‍ ആനന്ദിന്റെ വേഗമാണു ചാമ്പ്യന്‍പദവിയിലെത്തിച്ചത്. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്ററുടെ അഞ്ചാം ലോകകിരീടമാണിത്. 2007നുശേഷം തുടര്‍ച്ചയായ നാലാമത്തെ വിജയവും.