സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

single-img
30 May 2012

സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിന്റെ ഭരണകൂടവുമായി പോരടിക്കുന്ന വിമതസേന (റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി- എഫ്എസ്എ) സര്‍ക്കാരിനു അന്ത്യശാസനം നല്‍കി. ഐക്യരാഷ്ട്രസഭയുടെ വെടിനിര്‍ത്തല്‍ പദ്ധതി പാലിക്കാന്‍ സര്‍ക്കാരിനു 48 മണിക്കൂര്‍ സമയമാണ് വിമതര്‍ നല്‍കിയിരിക്കുന്നത്. ഇതിനു ശേഷവും അസാദിന്റെ സൈന്യം ആക്രമണം തുടരാനാണ് ഭാവമെങ്കില്‍ യുഎന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും ശക്തമായി തിരിച്ചടിക്കുമെന്നും എഫ്എസ്എയുടെ കേണല്‍ ഖ്വാസിം സെയ്ദിദിന്‍ അറിയിച്ചു.