സുസുക്കിയുടെ ‘ഹയാതെ’ വിപണിയിൽ

single-img
30 May 2012

കൊച്ചി:സുസുക്കിയുടെ പുതിയ മോട്ടോർ സൈക്കിൾ ഹയാതെ ഇന്നു വിപണിയിലെത്തും.ചെറു നഗരങ്ങളെയും ഗ്രാമങ്ങളെയും ലക്ഷ്യമിട്ടു കൊണ്ടാണ് ഹയാതെയുടെ രംഗ പ്രവേശം.110 സിസി എൻ ജിൻ ശേഷിയുള്ള ഹയാതെ കെ എസ് 41021 രൂപയ്ക്കും(കൊച്ചി ഷോറൂം) ഹയാതെ എസ് എസ് 43021 രൂപയ്ക്കും ലഭിക്കും.എട്ടു ലിറ്റർ ഇന്ധന ടാങ്കും 70 കിലോമീറ്റർ മൈലേജും ഹയാതെ വാഗ്ദാനം ചെയ്യുന്നു.അലുമിനിയം കാസ്റ്റ് വീലുകളും റിയർ ഡ്രം ബ്രേക്കുകളും സുസുക്കി ഹയാതെയെ മറ്റു ബൈക്കുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു.പേള്‍ മിറാഷ് വൈറ്റ്, മെറ്റാലിക് ലഷ് ഗ്രീന്‍, പേള്‍ മിറാ റെഡ്, മെറ്റാലിക് ഫ്ളിന്‍റ് ഗ്രേ, ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളില്‍ ലഭ്യമാണ്.