സജിതാ ബേട്ടിക്ക് കല്യാണം

single-img
30 May 2012

പ്രമുഖ സീരിയൽ താരം സജിതാ ബേട്ടിക്ക് കല്യാണം.തന്റെ വിവാഹം ചിങ്ങ മാസത്തിൽ ഉണ്ടായേക്കുമെന്നും എൻ ഗേജ്മെന്റ് കഴിഞ്ഞു എന്നും നടി വ്യക്തമാക്കി.തന്റെ കുടുംബം ഉറുദ് വംശത്തിൽ‌പ്പെട്ട മുസ്ലീം സമുദായത്തിൽ‌പ്പെട്ടവരാണ്.വരന്റെ വീട്ടുകാരും ഇതേവിഭാഗത്തിൽ ഉള്ള ആളാണെന്നും വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണെന്നും നടി പറഞ്ഞു.വിവാഹവുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമത്തിനു നൽകുന്നതിൽ ഇരു വീട്ടുകാർക്കും താല്പര്യമിലെന്നും സജിത കൂട്ടിച്ചേർത്തു.ചെറുപ്പത്തിലെ തന്നെ വെള്ളിത്തിരയിലെത്തിയ സജിത ഒട്ടേറെ സിനിമകൾ ചെയ്തിട്ടുണ്ട് പക്ഷെ വളർന്നപ്പോൾ ബിഗ് സ്ക്രീനിൽ നിന്നും വലിയ അവസരങ്ങളൊന്നും ലഭിച്ചതുമില്ല.എന്നാൽ സീരിയൽ രംഗത്ത് സജിത ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു.നായികയായും വില്ലത്തിയായുമൊക്കെ ഒട്ടേറെ സീരിയലിൽ സജിത തിളങ്ങിയിട്ടുമുണ്ട്.