പെട്രോള്‍ വിലവര്‍ധന: കേന്ദ്രം സത്യവാങ്മൂലം സമര്‍പ്പിക്കണം

single-img
30 May 2012

പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരും പെട്രോളിയം-ധന മന്ത്രാലയങ്ങളും ജൂണ്‍ 20നകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു ബോംബൈ ഹൈക്കോടതി നിര്‍ദേശിച്ചു. വിലവര്‍ധന നിയമവിരുദ്ധമാണെന്നും പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കാതെയുമാണെന്നും ചൂണ്ടിക്കാട്ടി ‘ധര്‍മരാജ്യ പക്ഷ’ ജനറല്‍ സെക്രട്ടറി രാജേന്ദ്ര ഫാന്‍സേയാണു പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.