ചന്ദ്രശേഖരന്‍ വധം: പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ല- മുഖ്യമന്ത്രി

single-img
30 May 2012

ഒഞ്ചിയത്തെ റെവലൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ പേരില്‍ പോലീസ് ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും ഇനി പീഡിപ്പിക്കുകയില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചന്ദ്രശേഖരന്‍ വധക്കേസില്‍ കൂടുതല്‍ സിപിഎം നേതാക്കള്‍ കുടുങ്ങുമോയെന്ന പത്രലേഖകരുടെ ചോദ്യത്തിന് അന്വേഷണത്തിലിരിക്കുന്ന കേസിനെക്കുറിച്ച് കൂടുതലൊന്നും പറയാനാവില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളോടുള്ള കടമയാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.